റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുടുംബവഴക്ക്; മാതാവിനെ മകൻ വെട്ടിക്കൊന്നു

December 16, 2023 - 1:11 pm

തൃശൂർ: കുടുംബ വഴക്കിനെ തുടർന്ന് മാതാവിനെ മകൻ വെട്ടിക്കൊന്നു. തൃശൂർ കൈപ്പറമ്പിൽ എടക്കളത്തൂർ സ്വദേശി ചന്ദ്രമതി(68)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ചന്ദ്രമതിയുടെ മകൻ സന്തോഷി(38)നെ പേരാമംഗലം പോലിസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം. മദ്യപിച്ചെത്തിയ സന്തോഷ് വെട്ടുകത്തി ഉപയോഗിച്ച് മാതാവിനെ ആക്രമിക്കുകയായിരുന്നു. തലയ്ക്കും താടിക്കും ഗുരുതരമായി പരിക്കേറ്റ ചന്ദ്രമതിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെ മൂന്നോടെയാണ് മരണപ്പെട്ടത്. വാടക വീട്ടിലാണ് കുടുംബം താമസിക്കുന്നത്. മാതാവിനെ ആക്രമിച്ച കാര്യം സന്തോഷ് തന്നെയാണ് പോലിസിനെ അറിയിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *