റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുവാവിനെ കാറിൽ തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദ്ധിച്ചെന്ന പരാതിയിൽ കൊലപാതക ശ്രമത്തിന് കേസെടുത്ത് പോലീസ് ചങ്ങരംകുളം ആലംകോട് സ്വദേശിയായ യുവാവ് അറസ്റ്റിൽ

October 13, 2023 - 2:20 pm

യുവാവിനെ കാറിൽ തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദ്ധിച്ചെന്ന പരാതിയിൽ കൊലപാതക ശ്രമത്തിന് കേസെടുത്ത് പോലീസ്

ചങ്ങരംകുളം ആലംകോട് സ്വദേശിയായ യുവാവ് അറസ്റ്റിൽ

ചങ്ങരംകുളം:യുവാവിനെ കാറിൽ തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദ്ധിച്ചെന്ന പരാതിയിൽ പ്രതി ആലംകോട് സ്വദേശി കബീറിനെ പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്തു.ചങ്ങരംകുളം കാഞ്ഞിയൂർ സ്വദേശിയായ അനസിനെയാണ് രണ്ട് അംഗസംഘം കാറിൽ കയറ്റി കൊണ്ട് പോയി മർദ്ധിച്ചത്.മാറഞ്ചേരിയിൽ സുഹൃത്തിനെ കാണാൻ പോയ അനസിനെ രണ്ട് പേർ ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് കാറിൽ കയറ്റി കൊണ്ട് പോയി മർദ്ധിക്കുകയായിരുന്നു.നടുവട്ടം ഭാഗത്ത് വച്ച് കാർ പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ കാറിൽ നിന്ന് ഇറങ്ങിയോടി.തുടർന്ന് ശരീരമാസകലം മർദ്ധനമേറ്റ അവസ്ഥയിൽ നാട്ടുകാരും ബന്ധുക്കളും ചേർന്ന് അനസിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

സംഭവം അന്വേഷിക്കാനെത്തിയ അനസിന്റെ ബന്ധുക്കൾക്കും നാട്ടുകാർക്കും ഇടയിലേക്ക് ഈ സംഘം കാറിടിച്ച് കയറ്റുകയും ചെയ്തു.അമിത വേഗതയിൽ ഓടിച്ച് പോയ കാറിടിച്ച് പരിക്കേറ്റ ആലംകോട് സ്വദേശി സതീഷ്(30)നെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.ഈ സംഭവത്തിൽ ചങ്ങരംകുളം പോലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങും.രണ്ട് സംഭവങ്ങളിലും കൊലപാതക ശ്രമത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.പിടിയിലായ പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കി റിമാന്റ് ചെയ്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *