തിരുവനന്തപുരം: റംസാന്‍ സമയത്ത് സക്കാത്ത് കിറ്റുകളെന്ന പേരില്‍ യു എ ഇ കോണ്‍സുലേറ്റില്‍ നിന്നും ഉപഹാരങ്ങള്‍ സ്വീകരിക്കുന്നത് പ്രോട്ടോക്കോള്‍ ലംഘനമെന്ന് മുരളീധരന്‍ പറഞ്ഞു. മറ്റു രാജ്യങ്ങളില്‍ നിന്നും സഹായം സ്വീകരിക്കുവാന്‍ സംസ്ഥാനമന്ത്രിമാര്‍ക്ക് അവകാശമില്ല. ഇത് സത്യപ്രതിജ്ഞാലംഘനമാണ്. പ്രോട്ടോക്കോള്‍ ലംഘിച്ച മന്ത്രിയ്ക്ക് ആ സ്ഥാനത്ത് തുടരാന്‍ അവകാശമില്ല. അവരോട് സ്ഥാനമൊഴിയാന്‍ മുഖ്യമന്ത്രി ആവശ്യപ്പെടണം. പ്രോട്ടോക്കോള്‍ ലംഘനം ഗൗരവമായി എടുക്കുകയാണെന്ന് വിദേശകാര്യസഹമന്ത്രി മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രി ചുമതലയില്‍ നിന്ന് മാറിനിന്ന് നിരപരാധിത്വം തെളിയിക്കണം.
അറ്റാഷെയ്ക്ക് പങ്കുണ്ടെന്ന് ആരും പറഞ്ഞിട്ടില്ല. അറ്റാഷെ തിരിച്ചുവരില്ല എന്നും പറഞ്ഞിട്ടില്ല. അതില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തുകയാണെങ്കില്‍ നയതന്ത്രരീതിയില്‍ തന്നെ ഇടപെടും. എന്നും മുരളീധരന്‍ കൂട്ടിച്ചേർത്തു.

