റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിരോധിത സംഘടനകളിൽപ്പെട്ടവർക്ക് വേദി നൽകരുതെന്ന് കേന്ദ്രസർക്കാരിന്റെ പുതിയ നിർദേശം. നിരോധിത സംഘടന പ്രതിനിധിയെ ചാനൽ ചർച്ചയിൽ പങ്കെടുപ്പിച്ച സാഹചര്യത്തിലാണ് നടപടി.കനേഡിയൻ പൗരന്മാർക്കുള്ള വിസ താൽക്കാലികമായി നിർത്തിവച്ചതായി ഇന്ത്യ പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് ശേഷം 2023 സെപ്തംബർ 21 വ്യാഴാഴ്ചയാണ് മാധ്യമങ്ങൾക്കുള്ള മാർഗനിർദേശം പുറത്തെത്തിയത്.

തീവ്രവാദികൾക്ക് പ്ലാറ്റ്‌ഫോം നൽകരുതെന്ന് വിശദീകരിച്ചാണ് മാധ്യമങ്ങൾക്കുള്ള കേന്ദ്രനിർദേശം. കേബിൾ ടെലിവിഷൻ നെറ്റ് വർക്ക് റെഗുലേഷൻ നിയമത്തിന്റെ സെക്ഷൻ 20 ചൂണ്ടിക്കാട്ടി ടെലിവിഷൻ ചാനലുകൾ അവരുടെ ഉള്ളടക്കത്തിൽ നിയമം അനുശാസിക്കുന്നവർ പാലിക്കേണ്ടതിന്റെ ആവശ്യകത കേന്ദ്രം ഊന്നിപ്പറയുകയും ചെയ്തു.

അതേസമയം ഖാലിസ്ഥാൻ വാദികളുടെ കൊലയ്ക്ക് പിന്നിൽ ഇന്ത്യൻ ഏജന്റുമാരെന്ന മുൻ നിലപാടിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉറച്ചുനിൽക്കുകയാണ്. കൊലയ്ക്ക് പിന്നിൽ ഇന്ത്യൻ ഏജന്റുമാരാണെന്ന് കരുതാൻ വിശ്വസനീയമായ കാരണമുണ്ടെന്നാണ് കനേഡിയൻ പ്രധാനമന്ത്രി പറയുന്നത്. വിഷയത്തിൽ ഇന്ത്യ കാനഡയുമായി സഹകരിക്കണമെന്ന് ജസ്റ്റിൻ ട്രൂഡോ ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *