റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവല്ലം: ആന്ധ്രയിൽ നിന്നും കാറിൽ 60 കിലോ കഞ്ചാവുമായി വന്ന യുവാക്കളെയും അത് വാങ്ങാൻ എത്തിയ യുവാക്കളെയും എക്സൈസ് പിടികൂടി. പാച്ചല്ലൂർ അഞ്ചാം കല്ല് ഭാഗത്ത് വെച്ച് ആണ് സംഘം പിടിയിലായത്. നെടുമങ്ങാട് ചുള്ളിമാനൂർ സ്വദേശി ജെസിം, ബീമാപള്ളി സ്വദേശി സജീർ എന്നിവരെയും ഇവരിൽ നിന്നും കഞ്ചാവ് ഏറ്റുവാങ്ങാൻ എത്തിയ ബീമാപള്ളി സ്വദേശി മുജീബ്, റാഫി എന്നിവരെയുമാണ് എക്സൈസ് സംഘം പിടികൂടിയത്. പിടിയിലായ മുജീബ് ആണ് ഇതിൽ പ്രധാനി എന്ന് എക്സൈസ് പറഞ്ഞു.

പിടിയിലായവരിൽ നിന്ന് ഉദ്ദേശം 60 കിലോയോളം കഞ്ചാവും, കഞ്ചാവ് കടത്താൻ ഉപയോഗിച്ച രണ്ട് ആഡംബര കാറുകളും എക്സൈസ് പിടികൂടിയിട്ടുണ്ട്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാടിന്റെ തലവനായ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ടി അനിൽകുമാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

തിരുവനന്തപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി ജി സുനിൽ കുമാർ, സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ടി അനികുമാർ , എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി കൃഷ്ണകുമാർ , എക്സൈസ് ഇൻസ്പെക്ടർമാരായ കെ വി വിനോദ് , ടി ആർ മുകേഷ് കുമാർ, ആർ ജി രാജേഷ്, എസ് മധുസൂദനൻ നായർ , പ്രിവെൻറ്റീവ് ഓഫീസർ പ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ സംഘത്തെ പിടികൂടിയത്. സിവിൽ എക്സൈസ് ഓഫീസർമാരായ വിശാഖ് , സുബിൻ, രജിത്ത് , ശരത്‌ , മുഹമ്മദലി , കൃഷ്ണകുമാർ ഡ്രൈവർമാരായ വിനോജ് ഖാൻ സേട്ട് , രാജീവ് , അരുൺ എന്നിവരും പരിശോധന നടത്തിയ സംഘത്തിലുണ്ടായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *