റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ പത്തൊമ്പതുകാരന് ദാരുണാന്ത്യം. ​

September 20, 2023 - 7:00 pm

ഗാസിയാബാദിലെ ഖോദയിൽ നിന്നുള്ള സിദ്ധാർഥ് കുമാർ സിങ് ആണ് അന്തരിച്ചത്. ശനിയാഴ്ച്ച ട്രെഡ്മില്ലിൽ പരിശീലിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. വർക്കൗട്ടിനിടെയുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമികനി​ഗമനം.

സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു. ട്രെഡ്മില്ലിൽ നടക്കുന്നതിനിടെ ബാലൻസ് നഷ്ടപ്പെട്ട് കുഴഞ്ഞുവീഴുന്നതാണ് വീ‍ഡിയോയിൽ കാണുന്നത്. ജിമ്മിലുള്ള മറ്റുരണ്ടുപേർ ഉടൻതന്നെ സിദ്ധാർഥിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നോയിഡയിൽ ഒന്നാംവർ‌ഷ ബിരുദവിദ്യാർഥിയായ സിദ്ധാർഥ് മാതാപിതാക്കളുടെ ഏകമകനുമാണ്. വ്യായാമത്തിനിടെ 19 കാരന് ദാരുണാന്ത്യം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *