റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വീട്ടിൽ അതിക്രമിച്ച കയറി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 61 വയസുകാരൻ അറസ്റ്റിൽ

August 26, 2023 - 6:08 am

.
കൊല്ലം: കിളിക്കൊല്ലൂരിൽ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതി പിടിയിൽ. ചാത്തിനാംകുളം സ്വദേശിയായ 61 വയസുകാരൻ വിജയനാണ് പിടിയിലായത്. നാല് മാസം മുമ്പായിരുന്നു സംഭവം. വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയം നോക്കി വീട്ടിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം, ഇക്കാര്യം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തി. പ്രതിയെ പേടിച്ച് യുവതി ആരോടും പറഞ്ഞിരുന്നില്ല.

എന്നാൽ പിന്നീട് യുവതിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. യുവതിയുടെ പരാതിയിൽ ചോദ്യം ചെയ്യ്തെങ്കിലും പ്രതി വിജയൻ കുറ്റം നിഷേധിച്ചു. പിന്നീട് ഡി.എൻ.എ പരിശോധന നടത്തിയാണ് വിജയൻ തന്നെയാണ് പ്രതിയെന്ന് പൊലീസ് ഉറപ്പിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *