റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വനിതാ ലോകകപ്പ്: ഇംഗ്ലണ്ട് ഫൈനലില്‍

August 16, 2023 - 8:24 pm

ഇംഗ്ലണ്ട്ഃ ആതിഥേയരായ ഓസ്‌ട്രേലിയയെ സെമി ഫൈനലില്‍ തോല്‍പ്പിച്ച് കൊണ്ട് ഇംഗ്ലണ്ട് വനിതാ ഫുട്‌ബോള്‍ ലോകകപ്പ് ഫൈനലില്‍. ഇന്ന് നടന്ന ആവേശകരമായ സെമി ഫൈനലില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ആയിരുന്നു ഇംഗ്ലണ്ട് വിജയം. ഇംഗ്ലണ്ട് ഇതാദ്യമായാണ് വനിതാ ലോകകപ്പ് ഫൈനലില്‍ എത്തുന്നത്. അവര്‍ ഇപ്പോള്‍ നിലവിലെ യൂറോ ചാമ്പ്യന്മാരാണ്. ആദ്യ പകുതിയില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്നു. ഇംഗ്ലണ്ട് കൂടുതല്‍ പന്ത് കൈവശം വെച്ചു എങ്കിലും ഓസ്‌ട്രേലിയയും മികച്ച നീക്കങ്ങളുമായി കളിയില്‍ സജീവമായിരുന്നു. 36ആം മിനുട്ടില്‍ എല്ലാ ടൂണിലൂടെ ഇംഗ്ലണ്ട് ലീഡ് എടുത്തു. ആദ്യ പകുതിയില്‍ ഇംഗ്ലണ്ട് ഈ ലീഡ് നിലനിര്‍ത്തി. രണ്ടാം പകുതിയില്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സാം കെറിലൂടെ ഓസ്‌ട്രേലിയ സമനില നേടി.സ്‌കോര്‍ 1-1. 71ആം മിനുട്ടില്‍ ഓസ്‌ട്രേലിയയുടെ ഒരു ഡിഫന്‍സീവ് എറര്‍ മുതലെടുത്ത് ലോറന്‍ ഹമ്പിലൂടെ ഇംഗ്ലണ്ട് വീണ്ടും ലീഡ് നേടി. പിന്നെ ഓസ്‌ട്രേലിയ പൂര്‍ണ്ണമായും അറ്റാക്കിലേക്ക് തിരിഞ്ഞെങ്കിലും ഫലം ഉണ്ടായില്ല. 86ആം മിനുട്ടില്‍ അലീസ റുസ്സോ മൂന്നാം ഗോള്‍ കൂടെ നേടിയതോടെ ഇംഗ്ലണ്ട് വിജയം ഉറപ്പായി. ഫൈനലില്‍ അവര്‍ ഇനി സ്‌പെയിനെ ആകും നേരിടുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *