ലഖ്നൌ: അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിനു മുന്നോടിയായി നടക്കാനിരുന്ന ഭൂമിപൂജയ്ക്ക് പങ്കെടുക്കാനിരുന്ന പൂജാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. സ്ഥലത്തു വിന്യസിച്ചിരിക്കുന്ന 16 പൊലീസുകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ മുന്‍കരുതലുകളൊടേയാണ് പരിപാടി നടത്തുന്നത്.
അയോധ്യയിലെ ഭൂമിപൂജയില്‍ പങ്കെടുക്കേണ്ട പൂജാരിക്ക് കൊവിഡ്; സ്ഥലത്ത് വിന്യസിച്ച 16 പൊലീസുകാര്‍ക്കും രോഗബാധ
