റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് രാഹുൽ തുടക്കമിടും; മുതിർന്ന ബിജെപി നേതാക്കൾ കളത്തിൽ

August 8, 2023 - 12:59 pm

ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരേ പ്രതിപക്ഷ സഖ്യം കൊണ്ടുവന്ന അവിശ്വാസ പ്രമേയ നോട്ടീസിൽ ലോക്സഭയിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ചർച്ച ആരംഭിക്കും. 2 ദിവസങ്ങളിലായി 12 മണിക്കൂർ ചർച്ചയാണ് അനുവദിച്ചിരിക്കുന്നത്. കോൺഗ്രസിൽ നിന്നും രാഹുൽ ഗാന്ധിയാവും ചർച്ചയ്ക്ക് തുടക്കമിടുക.

ചർച്ചയിൽ ഭരണപക്ഷത്തിന് 6 മണിക്കൂറും 41 മിനിറ്റുമാണ് അനുവദിച്ചിരിക്കുന്നത്. പ്രതിപക്ഷത്തിന് ഒരു മണിക്കൂറും 15 മിനിറ്റുമാണ് നൽകുക. മറ്റു പാര്‍ട്ടികള്‍ക്കും സ്വതന്ത്ര അംഗങ്ങള്‍ക്കും സംസാരിക്കാൻ സമയം അനുവദിച്ചിട്ടുണ്ട്. ‌

ബിജെപിയിൽ നിന്നും 5 നേതാക്കളാണ് ചർച്ചയിൽ പങ്കെടുക്കുക. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിര്‍മ്മല സീതാരാമന്‍, സ്മൃതി ഇറാനി, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍ റിജിജു എന്നിവരാണ് സംസാരിക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *