കല്‍ക്കത്ത: പശ്ചിമ ബംഗാൾ പിസിസി അധ്യക്ഷൻ സോമൻ മിത്ര (78) അന്തരിച്ചു. വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. ഹൃദയ വൃക്ക സംബന്ധമായ രോഗങ്ങളെ തുടർന്ന് കുറച്ചുദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിൽ വെച്ച് തന്നെയാണ് അവസാന ശ്വാസം വലിച്ചത്. കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആണ് .
സോമൻ മിത്ര ദീർഘകാലം എംഎൽഎയും എംപിയും ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1972 മുതൽ 2006 വരെ ജോലി ജില്ലയിലെ സിയാൽദ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചത്. 2009 മുതൽ 2014 വരെ ഡയമണ്ട് ഹാർബർ ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് തൃണമൂൽ എംപി ആയിരുന്നു. 2008 കോൺഗ്രസ് വിട്ട് അദ്ദേഹം സ്വന്തം പാർട്ടി ഉണ്ടാക്കിയെങ്കിലും 2009-ൽ തൃണമൂൽ കോൺഗ്രസിൽ ചേരുകയായിരുന്നു. 2014 തൃണമൂൽ വിട്ട് വീണ്ടും കോൺഗ്രസിലേക്ക് ചേർന്നു.

