റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പണം ഉള്ളവരും തിരിച്ചടവ് മുടക്കുന്നു: മോറട്ടോറിയം നീട്ടരുതെന്ന് എച്ച്ഡിഎഫ്സി ചെയര്‍മാന്‍

July 29, 2020 - 5:37 pm

ന്യൂഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ അനുവദിച്ച വായ്പാ മോറട്ടോറിയം കാലാവധി ഇനിയും നീട്ടി നല്‍കരുതെന്ന് എച്ച്ഡിഎഫ്സി ചെയര്‍മാന്‍ ദീപക് പരേഖ്. വ്യവസായ കുട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി നടത്തിയ ഓണ്‍ലൈന്‍ സെഷനില്‍ ആണ് എച്ച്ഡിഎഫ്സി ചെയര്‍മാന്‍ മോറട്ടോറിയം നീട്ടരുതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണറോട് ആവശ്യപ്പെട്ടത്. അദ്ദേഹത്തിന്റെ നിലപാടിനെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് എതിര്‍ത്തില്ല.

പണം ഉള്ളവരും മോറട്ടോറിയത്തിന്റെ മറവില്‍ വായ്പാ തിരിച്ചടവ് മാറ്റിവയ്ക്കുന്ന ദുരവസ്ഥ ദീപക് പരേഖ് റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ ശ്രദ്ധയില്‍ പെടുത്തി. താന്‍ ഇക്കാര്യങ്ങളെല്ലാം രേഖപ്പെടുത്തിയിട്ടുണ്ടെന്നും തല്‍ക്കാലം പ്രതികരിക്കുന്നില്ലെന്നും ആയിരുന്നു ശക്തികാന്ത ദാസിന്റെ മറുപടി.കോവിഡ് 19 മഹാമാരി മൂലം പ്രതിസന്ധി നേരിടുന്ന മേഖലകള്‍ക്കല്ലാതെ വ്യക്തികള്‍ക്ക് വായ്പ മൊറട്ടോറിയം നീട്ടാന്‍ സാധ്യതയില്ലെന്ന റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം നടന്ന സിഐഐ സെഷനില്‍ ആണ് പരേഖ് തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *