റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അൽഫാം എത്താൻ വൈകിയതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാരെ മർദിച്ചതായി പരാതി

കോഴിക്കോട് : യുവാക്കൾ ഹോട്ടൽ ജീവനക്കാരെ ആക്രമിച്ചതായി പരാതി. അഞ്ച് മിനിറ്റ് കൊണ്ട് അൽഫാം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു യുവാക്കൾ ഹോട്ടലിൽ എത്തിയത്. അൽഫാം എത്താൻ വൈകിയതിനെ തുടർന്ന് യുവാക്കൾ ഹോട്ടൽ ജീവനക്കാരെ കടയിൽ കയറി മർദിച്ചു. സംഭവത്തിൽ തിരുവമ്പാടി പൊലീസ് കേസെടുത്തു. കോഴിക്കോട് തിരുവമ്പാടി ഇലന്തുകടവിലെ ന്യൂ മലബാർ എക്സ്പ്രസ്സ് ഹോട്ടലിൽ 2023 ഓ​ഗസ്റ്റ് 1 ന് രാത്രി 10 മണിയോടെ ആണ് സംഭവം.

കോടഞ്ചേരി സ്വദേശികളായ യുവാക്കൾ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തു എന്ന് ഹോട്ടൽ ജീവനക്കാർ പൊലീസിൽ പരാതിനൽകി. ഇരുവിഭാഗവും നൽകിയ പരാതികളിൽ രണ്ടുകൂട്ടർക്കുമെതിരെ തിരുവമ്പാടി പൊലീസ് കേസെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *