റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്താം പ്രതിക്ക് ജാമ്യം

July 20, 2023 - 6:55 pm

താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടം സംബന്ധിച്ച കേസില്‍ പത്താം പ്രതിയായ ബോട്ടു ജീവനക്കാരൻ താനൂര്‍ ചെമ്ബന്റെ പുരയ്‌ക്കല്‍ മുഹമ്മദ് റിൻഷാദിന് (19) ഹൈക്കോടതി ജാമ്യം നല്‍കി. മഞ്ചേരി സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്റെ ബെഞ്ചാണ് വിധി പറഞ്ഞത്.
ബോട്ടിലേക്ക് ആളെ വിളിച്ചുകയറ്റുന്ന ജോലിയാണ് റിൻഷാദ് ചെയ്തിരുന്നത്. മേയ് ഏഴിലെ അപകടത്തെ തുടര്‍ന്ന് അറസ്റ്റിലായ റിൻഷാദ് 65 ദിവസമായി ജയിലിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *