രാഹുൽ ഗാന്ധി ഉടൻ സുപ്രിംകോടതിയെ സമീപിക്കും

ദില്ലി : അപകീർത്തിക്കേസിലെ ശിക്ഷാ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി ഉടൻ സുപ്രിം കോടതിയെ സമീപിക്കും. ഗുജറാത്ത് ഹൈക്കോടതി ഹർജി തള്ളിയ സാഹചര്യത്തിൽ തുടർ നിയമ നടപടികൾ കോൺഗ്രസ് ആരംഭിച്ചു. രാഹുൽ ഗാന്ധിക്ക് വേണ്ടി അഭിഷേക് സിംഗ്വിയുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘമാണ് സുപ്രിംകോടതിയിൽ ഹാജരാവുക.

മോദി പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തി കേസിലെ സൂറത്ത് കോടതി വിധിക്ക് ഗുജറാത്ത് ഹൈക്കോടതിയിൽ നിന്ന് സ്‌റ്റേ ലഭിച്ചിരുന്നില്ല. ഗുജറാത്ത് ഹൈക്കോടതി ജസ്റ്റിസ് ഹേമന്ദ്ര പ്രചകിന്റെ ബഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്. 2023 ജൂലൈ 7 വെള്ളിയാഴ്ച രാവിലെ 11 മണിക്കായിരുന്നു ഗുജറാത്ത് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. സൂറത്ത് കോടതി വിധിച്ച ശിക്ഷ സ്റ്റേ ചെയ്താത്തതിനാൽ രാഹുൽ ഗാന്ധിക്ക് ലോക്‌സഭാംഗത്വം തിരികെ ലഭിക്കില്ല എന്ന സ്ഥിതി വന്നിരുന്നു.

2019ൽ കോലാറിൽ നടത്തിയ പ്രസംഗത്തിലെ മോദി പരാമർശത്തിനാണ് രാഹുൽ ഗാന്ധിക്ക് സൂറത്ത് സി.ജെ.എം കോടതി രണ്ടു വർഷം തടവു ശിക്ഷിച്ചത്. മജിസ്‌ട്രേറ്റ് കോടതിയുടെ വിധി സെഷൻസ് കോടതിയും സ്റ്റേ ചെയ്യാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്.മോദി പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തി കേസിൽ സൂറത്ത് കോടതി 2023 മാർച്ച് 23 നാണ് സൂറത്ത് കോടതി രാഹുൽഗാന്ധിയെ ശിക്ഷിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →