റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടുക്കിയില്‍ കൊറോണ നിരീക്ഷണത്തിലിരിക്കെ ഒരാള്‍ മരിച്ചു.

July 21, 2020 - 9:58 pm

ഇടുക്കി: കൊറോണ ബാധിച്ച് നിരീക്ഷണത്തിലുണ്ടായിരുന്ന അയ്യപ്പന്‍കാവ് സ്വദേശി നാരായണന്‍(75) മരിച്ചു. ജൂലൈ 14-ന് കമ്പത്തുനിന്ന് വന്ന നാരായണന്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. തിങ്കളാഴ്ചത്തെ പിരശോധനയില്‍ കൊറോണ സ്ഥിരീകരിച്ചിരുന്നു.

രോഗം സ്ഥിരീകരിച്ചതോടെ ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അസുഖം കൂടിയപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളുമുണ്ടായിരുന്നു. മരണം കൊറോണ മൂലമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

ഇടുക്കിയില്‍ തിങ്കളാഴ്ച മാത്രം 24 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചെങ്കിലും ചൊവ്വാഴ്ച ആര്‍ക്കുംതന്നെ രോഗം സ്ഥിരീകരിച്ചിരുന്നില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *