റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇത്ര വലിയൊരു സേനയുണ്ടായിട്ടും അമൃത്പാലിനെ പിടിക്കാനായില്ലേ? അകാല്‍ തഖ്ത് തലവന്‍

March 27, 2023 - 10:42 am

ചണ്ഡീഗഡ്: ഒളിവില്‍പ്പോയ അമൃത്പാല്‍ സിങ്ങിനോടു പോലീസിന് മുന്നില്‍ കീഴടങ്ങാനും അന്വേഷണവുമായി സഹകരിക്കാനും ആവശ്യപ്പെട്ട് അകാല്‍ തഖ്ത് തലവന്‍ ഗിയാനി ഹര്‍പ്രീത് സിങ്. സിഖുകാരുടെ അഞ്ച് അധികാരകേന്ദ്രങ്ങളില്‍ ഒന്നാണ് അകാല്‍ തഖ്ത്. ഇത്രയും വലിയൊരു പോലീസ് സേന സംസ്ഥാനത്തുണ്ടായിട്ടും എന്തുകൊണ്ടാണ് സ്വയം പ്രഖ്യാപിത സിഖ് മതപ്രഭാഷകനെ പിടികൂടാന്‍ കഴിയാത്തതെന്നു ആശ്ചര്യപ്പെട്ട ഹര്‍പ്രീത് സിങ്, പോലീസിന്റെ കഴിവിനെ ചോദ്യം ചെയ്തു. ”അമൃത്പാല്‍ (പോലീസ് വലയില്‍ നിന്ന്) പുറത്താണെങ്കില്‍, പോലീസിന് മുന്നില്‍ ഹാജരാകാനും അന്വേഷണവുമായി സഹകരിക്കാനും അദ്ദേഹത്തോട് ആവശ്യപ്പെടുന്നതായി ഹര്‍പ്രീത് സിങ് പറഞ്ഞു.

അമൃത്പാല്‍ സിങ്ങിനെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അക്കാര്യം പോലീസ് വ്യക്തമാക്കമെന്നും ഹര്‍പ്രീത് സിങ് പുറത്തുവിട്ട വീഡിയോ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു. തങ്ങളുടെ മകനെ നേരത്തേ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന ആശങ്ക അമൃത്പാല്‍ സിങ്ങിന്റെ മാതാപിതാക്കള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ സിഖ് സംഘടനകളുടെ പ്രത്യേക യോഗവും അകാല്‍ തഖ്ത വിളിച്ചുചേര്‍ത്തിട്ടുണ്ട്. എഴുപതോളം സിഖ് സംഘടനകള്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണു സൂചന. എന്നാല്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളെ യോഗത്തിലേക്കു ക്ഷണിച്ചിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *