റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിതീഷ് കുമാറിന്റെ വീട് തകര്‍ക്കും; ഭീഷണി സന്ദേശം അയച്ച ആള്‍ അറസ്റ്റില്‍

March 22, 2023 - 8:39 pm

സൂറത്ത്: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വീട് തകര്‍ക്കുമെന്ന് ഭീഷണി സന്ദേശം അയച്ച ആളെ സൂറത്തില്‍വെച്ച് പൊലീസ് അറസ്റ്റ് ചെയ്തു. അങ്കിത് കുമാര്‍ മിശ്ര എന്നയാളാണ് പിടിയിലായത്. ബിഹാര്‍ പൊലീസിന്റെ ഗുജറാത്ത് പൊലീസിന്റെയും സംയുക്ത സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അങ്കിത് കുമാറിനെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു. മാര്‍ച്ച് 20നാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ബിഹാറിലെ വൈശാലി സ്വദേശിയാണ് അങ്കിത് മിശ്ര. 2018ല്‍ നിതീഷ് കുമാറിനെതിരെ വധ ഭീഷണി മുഴക്കിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *