റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബംഗളുരു മൈസുരു എക്സപ്രസ് വേയിലെ ടോൾ പിരിവില്‍ പ്രതിഷേധം,അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കിയിട്ടില്ലെന്ന് കോണ്‍ഗ്രസ്

March 14, 2023 - 2:40 pm

ബെംഗളുരു: ബെംഗളുരു – മൈസുരു എക്സ്പ്രസ് വേയിൽ ടോൾ പിരിവ് തുടങ്ങിയതിനെതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാരും കോൺഗ്രസ് പ്രവർത്തകരും രംഗത്ത്. രാമനഗരയിലെ ശേഷാഗിരിഹള്ളി ടോൾ പ്ലാസയിലാണ് പ്രതിഷേധമുണ്ടായത്. അടിസ്ഥാന സൗകര്യങ്ങൾ പോലും ഉറപ്പാക്കാതെയാണ് ടോൾ പിരിക്കുന്നതെന്നും, സർവീസ് റോഡുകളുടെയും അണ്ടർ പാസുകളുടെയും നിർമാണം ഇഴഞ്ഞ് നീങ്ങുകയാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു. അടിസ്ഥാന സൗകര്യങ്ങൾ പോലും ഉറപ്പാക്കാതെ നാട്ടുകാരിൽ നിന്ന് ടോൾ പിരിക്കുകയാണെന്നും, ഇടറോഡുകൾ അടക്കം സജ്ജമാക്കിയ ശേഷമേ ടോൾ പിരിക്കാവൂ എന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പല തവണ ആവശ്യപ്പെട്ടിട്ടും പ്രതിഷേധക്കാർ പിരിഞ്ഞുപോകാത്തതിനെത്തുടർന്ന് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് നീക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *