റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചി: ബ്രഹ്‌മപുരത്ത് പ്രതിസന്ധി രൂക്ഷമാക്കിയതു മാലിന്യക്കൂമ്പാരത്തിന്റെ ആറടി താഴ്ചയിലുള്ള തീയണയാത്തത്. 10 ദിവസമായിട്ടും തീ പൂര്‍ണമായി കെടുത്താന്‍ കഴിഞ്ഞിട്ടില്ല. 90% തീയും പുകയും ശമിച്ചെന്നാണു ജില്ലാഭരണകൂടത്തിന്റെ അവകാശവാദം. എന്നാല്‍, കൊച്ചി നഗരത്തിലെ പ്രഭാതങ്ങള്‍ ഇപ്പോഴും പുക നിറഞ്ഞതാണ്. ആരോഗ്യപ്രശ്‌നങ്ങളുമായി മുന്നൂറിലേറെപ്പേര്‍ ആശുപത്രികളില്‍ ചികിത്സ തേടി.

മാലിന്യക്കൂനയുടെ ആഴത്തിലേക്കു തീ പടര്‍ന്നതാണു വന്‍വെല്ലുവിളിയായത്. മാലിന്യക്കൂമ്പാരത്തില്‍ മണ്ണുമാന്തി യന്ത്രങ്ങളുപയോഗിച്ച് കുഴിയെടുത്ത് വെള്ളം പമ്പ് ചെയ്യാനുള്ള ഉദ്യമം അവസാനഘട്ടത്തിലാണ്. രാപ്പകല്‍ വ്യത്യാസമില്ലാതെയുള്ള ദൗത്യത്തില്‍ 170 അഗ്നിശമനസേനാംഗങ്ങള്‍, 32 എക്‌സ്‌കവേറ്റര്‍ ഓപ്പറേറ്റര്‍ മാര്‍, 11 നാവിക ഉദ്യോഗസ്ഥര്‍, സിയാലിലെ നാലുപേര്‍, ബി.പി.സി.എല്ലിലെ ആറുപേര്‍, 71 സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍, 30 കോര്‍പറേഷന്‍ ജീവനക്കാര്‍, 20 ഹോം ഗാര്‍ഡുകള്‍ എന്നിവര്‍ പങ്കാളികളായി. 23 ഫയര്‍ യൂണിറ്റുകളും 32 എസ്‌കവേറ്ററുകളും മറ്റും ഉപയോഗിച്ചാണു ദൗത്യം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *