ബംഗളുരു: ബംഗളുരു മൈസുരു എക്സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും . 8,430 കോടി രൂപ ചെലവഴിച്ചാണ് 117 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത നിര്‍മിച്ചത്. തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന കര്‍ണാടകയില്‍ രണ്ട് മാസത്തിനിടെ ഇത് ഏഴാം തവണയാണ് പ്രധാനമന്ത്രി എത്തുന്നത്. പത്തുവരി പാതയാണ് യാഥാര്‍ഥ്യമാകുന്നത്. ഇതോടെ നേരത്തെ മൂന്നര മണിക്കൂര്‍ സമയമെടുത്തിരുന്ന ബംഗളുരു- മൈസുരു യാത്രാസമയം ഒന്നര മണിക്കൂറായി കുറയും. ബംഗളുരുവില്‍നിന്നു വടക്കന്‍ കേരളത്തിലേക്കുള്ളയാത്രയും എളുപ്പമായിത്തീരും. ഹുബ്ബള്ളിയില്‍ നവീകരിച്ച റെയില്‍വെ സ്റ്റേഷനും മൈസൂരു കുശാല്‍ നഗര്‍ നാലുവരിപാതയുടെ നിര്‍മാണവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
ന
റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

