ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് യുവാവ് മരിച്ചു

താനൂര്‍: പുത്തന്‍തെരു അങ്ങാടിയില്‍ യുവാക്കള്‍ യാത്ര ചെയ്ത ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് ഒരാള്‍ മരണപ്പെട്ടു. പറമ്പില്‍പീടിക പെരുവള്ളൂര്‍ കൂമണ്ണ പുറ്റേക്കാടന്‍ അബൂബക്കറിന്റെ മകന്‍ റിഷാല്‍(24) ആണ് മരണപ്പെട്ടത്. എറണാകുളത്ത് ലുലു മാളില്‍നിന്നു ജോലി കഴിഞ്ഞു നാട്ടിലേക്കു പോകുന്നതിനിടയിലാണു ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് അപകടം സംഭവിച്ചത്. ഉടന്‍ താനൂരിലെ സ്വാകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. കൂടെ യാത്ര ചെയ്തിരുന്ന പള്ളിയാളി മുര്‍ഷിദിനെ ഗുരുതര പരുക്കുകളോടെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താനൂര്‍ പോലീസ് സ്ഥലത്ത് എത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →