കണ്ണൂര്‍: വീട്ടുപറമ്പില്‍ തീ പിടിച്ചപ്പോള്‍ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ വയോധിക പൊള്ളലേറ്റു മരിച്ചു. കൊട്ടിയൂര്‍ ചപ്പമലയില്‍ പരേതനായ കരിമ്പനോലില്‍ പീതാംബരന്റെ ഭാര്യ പൊന്നമ്മ (72) ആണ് മരിച്ചത്. കൃഷിയിടത്തിലുണ്ടായ തീപിടിത്തം വീട്ടുപറമ്പില്‍ എത്തിയപ്പോള്‍ കശുവണ്ടി ശേഖരിക്കുകയായിരുന്ന പൊന്നമ്മ അണയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു. സമീപത്തെ തോട്ടങ്ങളിലും തീ വ്യാപിച്ചിരുന്നു. പൊള്ളലേറ്റ പൊന്നമ്മയെ നാട്ടുകാര്‍ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുന്നതിനിടെയായിരുന്നു മരണം. മക്കള്‍: സിനി, പുഷ്പ, മഞ്ജു. മരുമക്കള്‍: സുരേന്ദ്രന്, സുരേഷ്, ബാബു.


