റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുവാവിന്റെ മൃതദേഹം വിവസ്ത്രമാക്കിയ രീതിയിൽ ഓടയിൽ കണ്ടെത്തി

July 15, 2020 - 2:32 pm

കോട്ടയം: അടിമാലി ആനച്ചാല്‍ ആദിവാസി കോളനിയിലെ മോഹനൻ ( 35 ) ആണ് വഴിയോരത്തെ ഓടയിൽ മരിച്ചത്. സംഭവത്തിൽ ദുരൂഹതയുള്ളതായി നാട്ടുകാർ പറയുന്നു. ഇയാളുടെ വീടിന് അല്പം ദൂരെ മാറി ആളൊഴിഞ്ഞ ആനച്ചാൽ – മന്നാ ക്കുടി റോഡിന്റെ ഓടയിലാണ് ജഡം കണ്ടത്.

ചൊവ്വാഴ്ച രാവിലെ ആറരയോടെ വഴി യാത്രക്കാരാണ് മൃതദ്ദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ട സ്ഥലത്തിന് ഏതാനും മീറ്റർ അകലെ വാഹനത്തിന്റെ ടയർ പാടുകൾ പോലീസ് കണ്ടെത്തി. വിരലടയാള വിദഗ്ധരും , ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് കോവിഡ് പരിശോധനയ്ക്ക് ശേഷം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു നൽകി. പോസ്റ്റ് മോര്‍ട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *