റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യ ഹിന്ദു രാഷ്ട്രം,എല്ലാ ഇന്ത്യക്കാരുംഹിന്ദുക്കള്‍:യോഗി ആദിത്യനാഥ്

February 17, 2023 - 8:54 am

ലഖ്‌നൗ: ഇന്ത്യ ഹിന്ദു രാഷ്ട്രം ആണെന്നും ‘എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണെന്നും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അഖണ്ഡ ഭാരതം’ വൈകാതെ യാഥാര്‍ഥ്യമാകുമെന്നും ഒരു സ്വകാര്യചാനലിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഹിന്ദു എന്നത് ഒരു മതമോ വിഭാഗമോ അല്ല. മതം, വിശ്വാസം, വിഭാഗം എന്നിവയെ ഹിന്ദുവുമായി കൂട്ടിച്ചേര്‍ത്തു മനസിലാക്കുന്നത് തെറ്റിദ്ധാരണയാണ്. ഇന്ത്യയുടെ സംസ്‌കാരമാണത്. ഇന്ത്യയിലെ എല്ലാ പൗരന്മാരും ഹിന്ദുക്കളാണ്- അദ്ദേഹം പറഞ്ഞു. എല്ലാ ഇന്ത്യക്കാര്‍ക്കും ഭരണഘടനയോട് ഉന്നത ബഹുമാനം വേണം, അതാണു നമ്മുടെ വഴികാട്ടി- അദ്ദേഹം തുടര്‍ന്നു.
‘ആധ്യാത്മിക ലോകത്തില്‍ പാകിസ്താന്‍ എന്നൊരു രാജ്യമില്ല. യഥാര്‍ഥത്തില്‍ ഇല്ലാത്തത് ഏറെക്കാലം അതിജീവിച്ചു എന്നതു ഭാഗ്യമാണ്. ഇന്ത്യയുമായി ചേരാനാണ് പാകിസ്താനും ആഗ്രഹിക്കുന്നത്. അഖണ്ഡഭാരതം ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *