റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ കായിക മേഖലയ്ക്ക് പ്രചോദനമാകാന്‍ 700 കോടി രൂപ കൂടി. ഏഷ്യന്‍ ഗെയിംസ്, 2024 പാരീസ് ഒളിമ്പിക്‌സ് തുടങ്ങിയ തയാറെടുക്കുന്ന താരങ്ങള്‍ക്കായി 700 കോടി രൂപ കൂടിയാണ് അനുവദിച്ചത്. 3,397.32 കോടി രൂപയാണു മേഖലയ്ക്കായി നേരത്തെ നീക്കി വച്ചത്. അതിലേക്കാണ് 700 കോടി രൂപ കൂടി അനുവദിച്ചത്. ഹാങ്ഷുവില്‍ ഈ വര്‍ഷം നടക്കുന്ന ഏഷ്യന്‍ ഗെയിംസ് മുന്‍നിര്‍ത്തിയാണു നടപടി. കോവിഡ്-19 വൈറസ് മഹാമാരി മൂലം നീട്ടിവച്ച ഏഷ്യന്‍ ഗെയിംസ് ഈ വര്‍ഷം നടക്കും. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിക്ക് (നാഡ) കായിക മന്ത്രാലയം നേരിട്ടായിരിക്കും ഫണ്ടുകള്‍ നല്‍കുക. നിലവില്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയായിരുന്നു ഫണ്ട് അനുവദിച്ചിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *