ആയിഷയിലെ പുതിയ പോസ്റ്റര്‍ പുറത്ത്

നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്ത് മഞ്ജു വാര്യര്‍ നായികയായി എത്തുന്ന ചിത്രമാണ് ആയിഷ. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റോടെയാണ് ചിത്രം സെന്‍സര്‍ ചെയ്തത്. ഇപ്പോള്‍ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.

ഗള്‍ഫ് രാജ്യത്തേക്ക് പോകുന്ന മലയാളിയായ മഞ്ജു ടൈറ്റില്‍ റോളിലാണ്. ഷംസുദ്ധീന്‍ എംടി, ഹാരിസ് ഡെസോം, പി ബി അനീഷ്, സക്കറിയ വാവാട് എന്നിവര്‍ക്കൊപ്പം ചലച്ചിത്ര സംവിധായകന്‍ സക്കറിയയാണ് ആയിഷ നിര്‍മ്മിക്കുന്നത്.

ഒരു ബഹുഭാഷയും ക്രോസ്-കള്‍ച്ചറല്‍ ഫാമിലി എന്റര്‍ടെയ്‌നറും ആയി കണക്കാക്കപ്പെടുന്ന ചിത്രം, അറബിക്, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, കന്നഡ, തെലുങ്ക് എന്നിവയുള്‍പ്പെടെ ഒന്നിലധികം ഭാഷകളില്‍ പുറത്തിറങ്ങും. ഹലാല്‍ ലവ് സ്റ്റോറിയും വരാനിരിക്കുന്ന മോമോ ഇന്‍ ദുബായും എഴുതിയ ആഷിഫ് കക്കോടിയാണ് തിരക്കഥ. ഛായാഗ്രാഹകന്‍ വിഷ്ണു ശര്‍മ്മ, എഡിറ്റര്‍ അപ്പു എന്‍ ഭട്ടതിരി, സംഗീതസംവിധായകന്‍ എം ജയചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിന്റെ സാങ്കേതിക സംഘത്തിലുള്ളത്.

മിഡില്‍ ഈസ്റ്റിലായിരുന്നു സിനിമയുടെ ചിത്രീകരണം.
2023 ജനുവരി 20 ന് ആയിഷ റിലീസ് ചെയ്യും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →