റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭിന്നശേഷിയുള്ള യുവതിയെ പീഡിപ്പിച്ച ഭര്‍തൃസഹോദരീഭര്‍ത്താവ് അറസ്റ്റില്‍

January 14, 2023 - 8:39 pm

മലപ്പുറം: ഭിന്നശേഷിയുള്ള യുവതിയെ പീഡിപ്പിച്ച കേസില്‍ ഭര്‍തൃസഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍. ചങ്ങരംകുളം സ്വദേശിയായ പ്രതിയെ വിദേശത്തുനിന്ന് വിമാനത്താവളത്തിലിറങ്ങിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവും ഇയാളുടെ സഹോദരിയും നേരത്തെ അറസ്റ്റിലായിരുന്നു. പീഡനത്തിന് ഇവര്‍ ഒത്താശ ചെയ്‌തെന്നാണു പരാതി. 2020ല്‍ ആണ് കേസിനാസ്പദമായ സംഭവം. മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ വിവാഹംചെയ്ത് ഗള്‍ഫിലെത്തിച്ചശേഷം പീഡിപ്പിച്ചെന്നായിരുന്നു ആരോപണം. ചങ്ങരംകുളം സി.ഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തില്‍ എസ്.ഐ. ബാബു ജോര്‍ജ്, സീനിയര്‍ സി.പി.ഒ. ഷിജു, സനോജ്, കപില്‍ എന്നിവര്‍ചേര്‍ന്ന് കോഴിക്കോട് വിമാനത്താവളത്തില്‍ വച്ചാണ് പ്രതിയെ പിടികൂടിയത്. പിടിയിലായ പ്രതിയെ പൊന്നാനി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *