അഡ്‌ലെയ്ഡ്: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്ക് 419 റണ്ണിന്റെ തകര്‍പ്പന്‍ ജയം.സ്‌കോര്‍: ഒസ്‌ട്രേലിയ ഏഴിന് 511 ഡിക്ലേയേഡ്, രണ്ടാം ഇന്നിങ്‌സ് ആറിന് 199 ഡിക്ലേയേഡ്. വെസ്റ്റിന്‍ഡീസ് ഒന്നാം ഇന്നിങ്‌സ് 214, രണ്ടാം ഇന്നിങ്‌സ് 77.497 റണ്ണിന്റെ വിജയ ലക്ഷ്യമാണ് വിന്‍ഡീസിനു മറികടക്കാനുണ്ടായിരുന്നത്. മൂന്ന് വിക്കറ്റ് വീതമെടുത്ത മിച്ചല്‍ സ്റ്റാര്‍ക്, മൈക്കിള്‍ നെസര്‍, സ്‌കോട്ട് ബോലാന്‍ഡ് എന്നിവര്‍ വിന്‍ഡീസിനെ നൂറ് കടക്കാന്‍ അനുവദിച്ചില്ല. നഥാന്‍ ലിയോണ്‍ ഒരു വിക്കറ്റെടുത്തു. 17 റണ്ണെടുത്ത ഓപ്പണര്‍ ടാഗ്‌നരൈന്‍ ചന്ദര്‍പോളാണു ടോപ് സ്‌കോറര്‍. ജോഷ്വ ഡാ സില്‍വ (15), റോസ്റ്റണ്‍ ചാസ് (13), ജാസണ്‍ ഹോള്‍ഡര്‍ (11) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. രണ്ട് ടെസ്റ്റുകളുടെ പരമ്പര ഓസീസ് സ്വന്തമാക്കി.



