രവീന്ദ്ര ജഡേജയുടെ ഭാര്യക്ക് വിജയം

ഗാന്ധിനഗര്‍: കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്ന് ബി.ജെ.പിയിലെത്തിയ റിവബ ജഡേജയ്ക്കു ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യയാണ് റിവബ. രവീന്ദ്രയുടെ സഹോദരി നയന്‍ബ അടക്കമുള്ള കുടുംബാംഗങ്ങള്‍ കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് നേതാവ് ഹരി സിങ് സോളങ്കിയുടെ ബന്ധുകൂടിയാണ് റിവബ. റിവബ പാര്‍ട്ടി മാറിയത് കുടുംബാംഗങ്ങളെപ്പോലും ഞെട്ടിച്ചിരുന്നു. പക്ഷേ പോള്‍ ചെയ്ത വോട്ടില്‍ 57.79% ശതമാനം സ്വന്തമാക്കിയായിരുന്നു റിവബയുടെ ജയം. റിവബയ്‌ക്കൊപ്പം പാര്‍ട്ടി വോട്ടുകളും ചോര്‍ന്നതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജാംനഗര്‍ നോര്‍ത്തില്‍ മൂന്നാമതായി.

വോട്ട് നില: റിവബ ജഡേജ(ബി.ജെ.പി): 88,119

കര്‍ഷന്‍ഭായ് കര്‍മുര്‍(എ.എ.പി): 34,818

ബി.സി. ജഡേജ(കോണ്‍ഗ്രസ്): 23,088

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →