റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ കേരളോത്സവം 2022 ന്റെ സമാപന സമ്മേളനവും സമ്മാനദാനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ തോമസ് ഉദ്ഘാടനം ചെയ്തു. 

നവംബർ 26 മുതലാണ് ബ്ലോക്ക് പഞ്ചായത്തിൽ കേരളോത്സവം ആരംഭിച്ചത്. ആലങ്ങാട്, കരുമാല്ലൂർ, കടുങ്ങല്ലൂർ, വരാപ്പുഴ പഞ്ചായത്തുകളിൽ നടന്ന മത്സരങ്ങളിൽ വിജയിച്ചവരാണ് ബ്ലോക്ക് തലത്തിൽ മത്സരിച്ചത്. വിജയികൾ ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കും.

 ക്രിക്കറ്റ്, വോളിബോൾ, പഞ്ചഗുസ്തി, അത്‌ലറ്റിക്സ്, ഷട്ടിൽ, ചെസ്, ഫുട്ബോൾ, വടംവലി, ബാസ്ക്കറ്റ് ബോൾ, കബഡി, കലാ കായിക മത്സരങ്ങൾ തുടങ്ങിയ മത്സരങ്ങളാണ് നടന്നത്. സമാപനത്തോടനുബന്ധിച്ച് കലാപരിപാടികളും സമ്മാനദാനവും നടന്നു.

ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് എം.ആർ രാധാകൃഷ്ണൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ട്രീസാ മോളി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജയശ്രീ ഗോപീകൃഷ്ണൻ, ആലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം മനാഫ്, വരാപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോസഫ്, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.കെ രാജപ്പൻ തുടങ്ങിയവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *