തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെന്‍ഷനുകള്‍ ഡിസംബര്‍ 4 മുതല്‍ വിതരണം ചെയ്യും. സാമൂഹിക സുരക്ഷാ പെന്‍ഷനും സര്‍ക്കാര്‍ സഹായത്തോടെ നല്‍കുന്ന ക്ഷേമനിധി പെന്‍ഷനുമാണ് 05/12/2022 തിങ്കളാഴ്ച മുതല്‍ വിതരണം ചെയ്യുക. ഒക്ടോബറിലേയും നവംബറിലെയും പെന്‍ഷന്‍ ഒരുമിച്ചാകും വിതരണം ചെയ്യുക.ഗുണഭോക്താക്കള്‍ക്ക് 3200 രൂപ വീതമാണ് ലഭിക്കുക. ഈ മാസം 15ന് മുമ്പായി വിതരണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.
ക്ഷേമനിധി ബോര്‍ഡുകളുടെ പെന്‍ഷന്‍ സംബന്ധിച്ച ഉത്തരവ് തിങ്കളാഴ്ച ഇറങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. രണ്ടു മാസത്തെ പെന്‍ഷനുകള്‍ ഒരുമിച്ചു വിതരണത്തിന് നല്‍കുന്നതിനാല്‍ സഹകരണ ബാങ്കുകള്‍ക്ക് വിതരണത്തിനായി ഒരു ഗഡുവിന്റെ ഇന്‍സെന്റീവ് മാത്രമേ ലഭിക്കുള്ളൂവെന്ന് ഉത്തരവില്‍ പറയുന്നു.

