ന്യൂഡല്‍ഹി: അടുത്ത വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ മുഖ്യാതിഥി ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദെല് ഫാത്താ എല്‍-സിസി.ക്ഷണക്കത്ത് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര് കഴിഞ്ഞമാസം നടത്തിയ ഈജിപ്ഷ്യന്‍ സന്ദര്‍ശനത്തിനിടെ ഔദ്യോഗികമായി എല്‍-സിസിക്കു കൈമാറിയതായി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അറബ് ലോകവുമായുള്ള നയതന്ത്രബന്ധം കൂടുതല്‍ ഊഷ്മളമാക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങളുടെ തുടര്‍ച്ചയാണ് ഈജിപ്ഷ്യന്‍ പ്രസിഡന്റിനെ മുഖ്യാതിഥിയായി തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകള്‍ മുഖ്യാതിഥിയുണ്ടായിരുന്നില്ല. അടുത്തവര്‍ഷം ഇന്ത്യയുടെ അധ്യക്ഷതയില്‍ നടക്കുന്ന ജി-20 ഉച്ചകോടിയിലേക്ക് അതിഥികളായി ക്ഷണിക്കുന്ന ഒന്‍പതു രാജ്യങ്ങളിലൊന്നാണ് ഈജിപ്ത്.

