മോഡലിനെ കൂട്ടബലാത്സംഗം ചെയ്തകേസ്: തെളിവെടുപ്പ് തുടരും

കൊച്ചി: മോഡലിനെ വാഹനത്തില്‍ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതികളുടെ ചോദ്യംചെയ്യലും തെളിവെടുപ്പും 26/11/2022 തുടരും. കൃത്യത്തിനുശേഷം മോഡലിനെ ഇറക്കിവിട്ട കാക്കനാട്ടെ ഹോട്ടലിലും താമസസ്ഥലത്തും ഉള്‍പ്പെടെ 25/11/2022 തെളിവെടുപ്പ് നടന്നു.

പ്രതികളും പീഡനത്തിനിരയായ പെണ്‍കുട്ടിയും മദ്യപിച്ച ബാറിലും ഭക്ഷണം കഴിച്ച ഹോട്ടലിലും എത്തിച്ചാണ് ആദ്യദിവസം തെളിവെടുപ്പ് നടത്തിയത്. പ്രതികളും പീഡനത്തിനിരയായ പെണ്‍കുട്ടിയും മദ്യം കഴിക്കുന്നതായി ബാറിലെ സി.സി. ടിവി ദൃശ്യത്തില്‍ നിന്നു വ്യക്തമായിട്ടുണ്ട്. എല്ലാവരും കഴിക്കുന്നത് ഒരേ മദ്യമാണ്. മദ്യത്തില്‍ മയക്കുമരുന്നു കലര്‍ത്തിയോയെന്നും കുടിക്കാന്‍ നിര്‍ബന്ധിച്ചിരുന്നോ എന്നുമുള്ള കാര്യങ്ങള്‍ വ്യക്തമാകാനുണ്ട്. ബാറില്‍ ഉള്‍പ്പെടെ ഇവരെ കണ്ട ചിലരുടെ വിവരങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. വിവരങ്ങള്‍ തേടി ഇവരെ സാക്ഷികളാക്കാനും നീക്കമുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →