ദോഹ: ഖത്തറില്‍ പൊതുസ്ഥലത്ത് മദ്യപിച്ചാല്‍ കനത്ത പിഴയും ജയില്‍ ശിക്ഷയും ലഭിക്കും. ടൂര്‍ണമെന്റിനിടെ ഇളവുണ്ട്. ആരെങ്കിലും മദ്യപിച്ച് വഴക്കുണ്ടാക്കുകയോ പൊതുമുതല്‍ നശിപ്പിക്കുകയോ ചെയ്താല്‍ അറസ്റ്റിന് സാധ്യതയുണ്ടെന്നു സുരക്ഷാ ഓപ്പറേഷന്‍സ് മേധാവി പറഞ്ഞു.
മയക്കുമരുന്ന് വില്‍പ്പന, കടത്ത്, കൈവശംവയ്ക്കല്‍ എന്നിവയ്ക്ക് ദീര്‍ഘകാല തടവ് ശിക്ഷ, നാടുകടത്തല്‍, കനത്ത പിഴ ഉള്‍പ്പെടെ കഠിനമായ ശിക്ഷകളിലാണ്. മയക്കുമരുന്ന് കടത്ത് കുറ്റത്തിന് വധശിക്ഷ വരെ ലഭിക്കാം. വിവാഹേതര ലൈംഗികത കുറ്റമായി ഖത്തര്‍ കണക്കാക്കുന്നു. അവിവാഹിതരായ ദമ്പതികള്‍ക്കു ലോകകപ്പ് സമയത്ത് ഹോട്ടല്‍ മുറികള്‍ പങ്കിടാം. പൊതുസ്ഥലത്ത് അടുത്തിടപഴകിയുള്ള പ്രദര്‍ശനങ്ങള്‍ അനുവദിക്കില്ല. കൈകള്‍ കോര്‍ത്ത് നടക്കാമെങ്കിലും അതിര് വിട്ടാല്‍ പ്രശ്നമാകും.സ്വവര്‍ഗാനുരാഗത്തിനും അനുമതിയില്ല. പിടിക്കപ്പെട്ടാല്‍ മുതിര്‍ന്നവര്‍ക്ക് ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷയാണ് ഖത്തര്‍ നിയമം അനുശാസിക്കുന്നത്.പൊതുസ്ഥലത്ത് അമിതമായി ശരീരപ്രദര്‍ശനം നടത്തുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കിക്കൊണ്ട് പ്രാദേശിക സംസ്കാരത്തോട് ആദരവ് കാണിക്കണം. സന്ദര്‍ശകര്‍ തോളും കാല്‍മുട്ടുകളും മറയ്ക്കണം. ഷോര്‍ട്ട്സും സ്ലീവ്ലെസ് ടോപ്പും ധരിച്ചവരെ സര്‍ക്കാര്‍ കെട്ടിടങ്ങളിലും മാളുകളിലുംനിന്ന് പുറത്താക്കും.



