റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്കാനിംഗിനെത്തിയ യു വതി വസ്ത്രം മാറുന്ന ദൃശ്യം പകർത്തിയ റേഡിയോഗ്രഫർ അറസ്റ്റിൽ

November 12, 2022 - 11:45 am

പത്തനംതിട്ട∙ അടൂർ ജനറൽ ആശുപത്രിക്കു സമീപത്തുള്ള സ്കാനിങ് സെന്ററിൽ സ്കാനിങ്ങിന് എത്തിയ യുവതി വസ്ത്രം മാറുന്നതിന്റെ ദൃശ്യം പകർത്തിയ റേഡിയോഗ്രഫർ അറസ്റ്റിൽ. കൊല്ലം കടയ്ക്കൽ ചിതറ മടത്തറ നിതീഷ് ഹൗസിൽ അൻജിത്ത് (24) ആണ് അറസ്റ്റിലായത്. സ്കാനിങ് സെന്ററിൽ എം ആർഐ സ്കാൻ എടുക്കാൻ വന്ന യുവതി വസ്ത്രം മാറുന്നത് മൊബൈൽ ഫോണിൽ പകർത്തിയെന്നാണ് കേസ്.

സംശയം തോന്നിയ യുവതി പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ അൻജിത്ത് ഫോണിൽ ദൃശ്യം പകർത്തുന്നതിന്റെ സിസിടിവി ദൃശ്യം ലഭിച്ചു. തുടർന്നാണ് കസ്റ്റഡിയിൽ എടുത്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *