തൃശൂര്‍: ഗുണമേന്മയുള്ളതും കൃത്യമായ അളവുതൂക്കത്തിലും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി കെ.എസ്.ആര്.ടി.സിയുടെ തൃശൂര്‍ യാത്ര ഫ്യൂവല്‍സ് ഔട്ട്ലെറ്റ് തുറന്നു. ഗതാഗത മന്ത്രി അഡ്വ. ആന്റണി രാജു തൃശൂര്‍ ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്തു. മേയര്‍ എം.കെ. വര്‍ഗീസ് ആദ്യ വില്‍പ്പന നിര്‍വഹിച്ചു.
ആധുനിക സൗകര്യങ്ങളുള്ള കെ.എസ്.ആര്.ടി.സി. ബസ് ടെര്‍മിനല്‍ കോംപ്ലക്സ് തൃശൂരില്‍ നിര്‍മിക്കുമെന്നും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നിര്‍മാണ രൂപരേഖ തയ്യാറാകുമെന്നും മന്ത്രി അഡ്വ. ആന്റണി രാജു പറഞ്ഞു. ഇതിനായി ഡല്‍ഹി ആസ്ഥാനമായ ഡിംസുമായി (ഡി.ഐ.എം.എസ്) ചര്‍ച്ച നടത്തിക്കഴിഞ്ഞു. തൃശൂരിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതിക്ക് ആവശ്യമെങ്കില്‍ സ്വകാര്യ പങ്കാളിത്തം തേടുമെന്നും മന്ത്രി പറഞ്ഞു. ജീവനക്കാരെ ഊര്ജസ്വലരാക്കുന്നതിന്റെ ഭാഗമായി അവരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിന് ധാരണയായിട്ടുണ്ട്. പാറശാലയില്‍ നടപ്പാക്കിയ ഡ്യൂട്ടി പരിഷ്കരണം വിജയകരമാണെന്ന് കണ്ടതിനാല്‍ സംസ്ഥാനത്താകെ വ്യാപിപ്പിക്കുന്നതിന് നടപടി തുടങ്ങി. വരുമാന വര്‍ധനവിനൊപ്പം ഷെഡ്യൂളുകള്‍ വര്‍ധിപ്പിക്കുന്നതിനും ഇത് സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു. നേരത്തേ വാങ്ങിയ 35 ഇലക്ട്രിക് ബസുകള്‍ക്ക് പുറമെ 15 എണ്ണം കൂടി ഉടന്‍ പുറത്തിറങ്ങുമെന്നും 200 ബസുകളുടെ ടെന്‍ഡര്‍ പൂര്‍ത്തിയായതായും മന്ത്രി അറിയിച്ചു.
ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെയും കെ.എസ്.ആര്.ടി.സിയുടെയും സംയുക്ത സംരംഭമാണ് യാത്രാ റീട്ടെയ്ല്‍ ഫ്യൂവല്‍ ഔട്ട്ലെറ്റ്. ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കുന്നതിനായി കെ.എസ്.ആര്.ടി.സി. വിഭാവനം ചെയ്ത പദ്ധതിയാണിത്. ഭാവിയില്‍ ഹരിത ഇന്ധനങ്ങളായ സി.എന്‍.ജി, എല്‍.എന്‍.ജി, ഇലക്ര്ടിക് ഫാസ്റ്റ് ചാര്‍ജിങ് എന്നിവയും ഈ ഔട്ട്ലെറ്റുകള് വഴി ലഭ്യമാകും. കേരളത്തിലെ പൊതുഗതാഗത രംഗത്ത് എന്ന പോലെ ഇന്ധന വിതരണ രംഗത്തും കെ.എസ്.ആര്.ടി.സി. യാത്രാ ഫ്യുവല്‍സിനെ ഒരു പ്രമുഖ ശക്തിയായി വളര്‍ത്തിയെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ചടങ്ങില്‍ പി. ബാലചന്ദ്രന് എം.എല്‍.എ. അധ്യക്ഷനായി. ഐ.ഒ.സി.എല്‍. ചീഫ് ജനറല്‍ മാനേജര്‍ സഞ്ജീബ് ബഹ്റ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.എസ്.ആര്.ടി.സി. മാനേജിങ് ഡയറക്ടര്‍ ബിജു പ്രഭാകര്‍, വാര്‍ഡ് കൗണ്‍സിലര്‍ വിനോദ് പൊള്ളാഞ്ചേരി, ഗുരുവായൂര്‍ അസി. ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ കെ.പി. ഷിബു, ഐ.ഒ.സി.എല്‍. ചീഫ് ജന. മാനേജര്‍ (റീട്ടെയ്ല്‍ സെയില്‍സ് ) ദീപക് ദാസ്, വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
