റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗോവയ്ക്ക് തകര്‍പ്പന്‍ ജയം

ഫറ്റോര്‍ദ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ജംഷഡ്പുര്‍ എഫ്.സിക്കെതിരേ എഫ്.സി. ഗോവയ്ക്കു തകര്‍പ്പന്‍ ജയം. സ്വന്തം തട്ടകമായ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗോവയ്ക്കു വേണ്ടി ഇകേര്‍ ഗുരോറ്റ്സെന, നോഹ സാദോയി, ബ്രിസണ്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ ഗോളടിച്ചു.നാല് കളികളില്‍

നിന്ന് ഒന്‍പത് പോയിന്റ് നേടിയ ഗോവ രണ്ടാംസ്ഥാനത്താണ്. ഒന്നാംസ്ഥാനക്കാരായ നിലവിലെ ചാമ്പ്യന്‍ ഹൈദരാബാദും ഗോവയും തമ്മില്‍ ഒരു പോയിന്റിന്റെ മാത്രം അകലമാണ്. നാല് കളികളില്‍നിന്ന് ഒന്‍പത് പോയിന്റുള്ള ഒഡീഷ മൂന്നാം സ്ഥാനത്താണ്. മെച്ചപ്പെട്ട ഗോള്‍ ശരാശരിയാണു ഗോവയെ രണ്ടാമതെത്തിച്ചത്. നാല് കളികളില്‍നിന്ന് നാല് പോയിന്റ് നേടിയ ജംഷഡ്പുര്‍ എട്ടാം സ്ഥാനത്താണ്.

കളിയുടെ രണ്ടാം മിനിറ്റില്‍ ഇകേര്‍ ഗുരോറ്റ്സെന ഗോവയെ മുന്നിലെത്തിച്ചു. എഡു ബേഡിയയുടെ ക്രോസ് മാര്‍ക്ക് ചെയ്യാതെനിന്ന ഇകേര്‍ വലയിലാക്കി. 12-ാം മിനിറ്റില്‍ ജംഷഡ്പുര്‍ പ്രതിരോധത്തിന്റെ പാളിച്ച മുതലാക്കി നോഹ ലീഡ് ഇരട്ടിയാക്കി. ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസിന്റെ ത്രോ ബോള്‍ നോഹ കൃത്യമായി വലയിലാക്കി. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിലാണ് മൂന്നാം ഗോള്‍ വീണത്. സാവിയര്‍ ഗാമ എത്തിച്ചു നല്‍കിയ പന്ത് ബ്രിസണ്‍ വലംകാലനടിയിലൂടെ വലയിലാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *