കൊച്ചി: ധരിച്ചിരുന്ന പാന്റ്സിന്റെ സിബ്ബിനോട് ചേർത്ത് ഒരു ലെയർ ആയി സ്വർണം തുന്നി പിടിപ്പിച്ച് കടത്താൻ ശ്രമം. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് സ്വർണക്കടത്താൻ പുതിയ വഴി പരീക്ഷിച്ച് പാലക്കാട് സ്വദേശി മുഹമ്മദ് കസ്റ്റംസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് 47 ഗ്രാം സ്വർണം പിടിച്ചെടുത്തു.
നേരത്തെ വിവരം ലഭിച്ചിരുന്നതിനാൽ കസ്റ്റംസ് ഇയാളെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. ആദ്യം കണ്ടെത്താനായി ല്ലെങ്കിലും ധരിച്ചിരുന്ന പാന്റ്സിന്റെ സിബ്ബ് പരിശോധിച്ചതോടെയാണ് സ്വർണം പിടികൂടിയത്. ദുബായിൽ നിന്നുള്ള വിമാനത്തിലാണ് മുഹമ്മദ് നെടുമ്പാശ്ശേരിയിലെത്തിയത്

