റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചി: ഇലന്തൂര്‍ നരബലി കേസിലെ പ്രതി ഭഗവല്‍ സിങ്ങിനെതിരേ വ്യാജ ചികിത്സയ്ക്ക് കേസെടുക്കണമെന്ന് ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍. അംഗീകൃത ചികിത്സാ യോഗ്യത ഇല്ലാതെ ചികിത്സിക്കരുതെന്നും അത്തരക്കാരുടെ പേരില്‍ കേസെടുത്ത് ശിക്ഷിക്കണമെന്നും സുപ്രീം കോടതിയും ഹൈക്കോടതിയും വ്യക്തമാക്കിയിട്ടുള്ളതാണ്.

കേരള മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് നിയമ പ്രകാരം അംഗീകൃതയോഗ്യതയും കേരള സ്‌റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ രജിട്രേഷനും ഇല്ലാത്തവര്‍ ചികിത്സ നടത്തിയാല്‍ രണ്ടു ലക്ഷം രൂപ മുതല്‍ പരമാവധി പത്തുലക്ഷം വരെ പിഴയോ ഒരു വര്‍ഷം മുതല്‍ നാലു വര്‍ഷം വരെ തടവോ, രണ്ടും കൂടിയോ ശിക്ഷ ലഭിച്ചേക്കാം.

പാരമ്പര്യ വൈദ്യത്തിന്റെ മറവില്‍ നടത്തുന്ന ഇത്തരം ചികിത്സ ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും ഭീഷണിയാണെന്നും അത് തടയാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന അധ്യക്ഷന്‍ ഡോ. സി.ഡി. ലീന ,സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ: കെ.സി. അജിത് കുമാര്‍ എന്നിവര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *