റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചക്രവാതച്ചുഴി; സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്

October 17, 2022 - 2:00 pm

തിരുവനന്തപുരം : സംസ്ഥാനത്ത് 17/10/22 തിങ്കളാഴ്ച വ്യാപക മഴയ്ക്ക് സാധ്യത. കിഴക്കൻ മേഖലകളിലാണ് കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കും. 11 ജില്ലകളിൽ കാലാവസ്ഥ വിഭാഗം യെല്ലോ അലർട്ടാണ്. കോഴിക്കോട്, കണ്ണൂർ,കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. 18/10/22 ചൊവ്വാഴ്ച കണ്ണൂർ, കാസർകോട് ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലർട്ടാണ്. 

തെക്ക് കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിനു സമീപമായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. 18/10/22 ചൊവ്വാഴ്ചയോടെ വടക്കൻ ആൻഡമാൻ കടലിന് മുകളിൽ ചക്രവാതച്ചുഴി രൂപപ്പെടും. ഇത് 20/10/22 വ്യാഴാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ എത്തിചേർന്നു ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. അതിനാൽ അടുത്ത ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യത. തുലാവർഷത്തിനു മുന്നോടിയായുള്ള മഴയും ഈ ദിവസങ്ങളിൽ കിട്ടും. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *