റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ട്രെയിനില്‍ സ്ത്രീയെ ശല്യപ്പെടുത്തി; കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കെതിരേ കേസ്

October 8, 2022 - 11:28 am

ഭോപ്പാല്‍: മധ്യപ്രദേശില്‍ ട്രെയിനില്‍ യാത്രചെയ്തിരുന്ന സ്ത്രീയെ ശല്യപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്‌തെന്ന പരാതിയില്‍ രണ്ടു കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കെതിരേ കേസ്. എം.എല്‍.എമാരായ സിദ്ധാര്‍ഥ് കുശവാഹ (സത്‌ന), സുനില്‍ സറഫ് (കൊട്മ) എന്നിവര്‍ക്കെതിരേയാണ് കേസ്.

പിഞ്ചു കുഞ്ഞിനൊപ്പം രാത്രി റേവ-ഹാബിബ്ഗഞ്ജ് റേവാഞ്ചല്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്ത വനിതയ്ക്കാണു ദുരനുഭവം ഉണ്ടായത്. ഇവര്‍ ഫോണില്‍ ഭര്‍ത്താവിനെ വിളിച്ചു വിവരം പറഞ്ഞു. ഭര്‍ത്താവ് സഹായം തേടി ട്വീറ്റ് ചെയ്തതോടെ റെയില്‍വേ പോലീസ് എത്തി നടപടി സ്വീകരിക്കുകയായിരുന്നു.

”തന്റെ സീറ്റിനു മുന്നിലിരുന്നു ഭക്ഷണം കഴിച്ച ഇവര്‍ തുടര്‍ച്ചയായി അസഭ്യം പറഞ്ഞിരുന്നെന്നും തന്റെ തോളില്‍പിടിച്ച് ഭക്ഷണം വാഗ്ദാനം ചെയ്തു. ഇരുവരും മദ്യപിച്ചിരുന്നു. അവര്‍ വീണ്ടും എന്നെ കടന്നുപിടിച്ചു.”-സ്ത്രീയുടെ പരാതിയില്‍ പറയുന്നു. ഇവര്‍ എം.എല്‍.എമാര്‍ ആണെന്ന് അറിയില്ലായിരുന്നെന്നും പരാതി ലഭിച്ചപ്പോള്‍ തന്നെ പോലീസ് നടപടി സ്വീകരിച്ചെന്നും സ്ത്രീയുടെ ഭര്‍ത്താവ് പറഞ്ഞു. അതേസമയം, എം.എല്‍.എമാര്‍ ആരോപണം നിഷേധിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *