റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൊടുപുഴയിൽ വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതിക്ക് തുടക്കമായി

September 30, 2022 - 8:34 pm

തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിൽ കേരള സർക്കാർ സാംസ്‌കാരിക വകുപ്പ് വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ പോസ്റ്റർ പ്രചാരണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസാ ജോസ് കാവാലം സെക്രട്ടറി വി.ജി ജയന് നൽകി നിർവഹിച്ചു. പ്രായഭേദമെന്യേ ഏവരിലും കലാഭിരുചി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സാംസ്‌കാരിക വകുപ്പ് വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായി സൗജന്യ കലാ പരിശീലനം ഒരുക്കിയിരിക്കുന്നത്.

തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ മുടിയേറ്റും മുടിയേറ്റിന്റെ പ്രാരംഭഘട്ടമായി ചെണ്ടമേളവുമാണ് അഭ്യസിപ്പിക്കുന്നത്. സാംസ്‌കാരിക വകുപ്പിന്റെ ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ മുടിയേറ്റ് കലാകാരൻ മിഥുൻ ഷാജിയാണ് കലാധ്യാപകൻ. മിഥുൻ ഷാജിക്കുള്ള സാംസ്‌കാരിക വകുപ്പിന്റെ തിരിച്ചറിയൽ കാർഡ് വിതരണവും ബ്ലോക്ക് പ്രസിഡന്റ് ട്രീസ ജോസ് കാവാലം നിർവഹിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *