റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലണ്ടന്‍: ശവസംസ്‌കാര ചടങ്ങുകള്‍ക്കു മുമ്പുള്ള നാലുദിവസം എലിസബത്ത് രാജ്ഞിയുടെ മൃതദേഹം ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. അതിനുമുമ്പ് എഡിന്‍ബര്‍ഗിലെ സെന്റ്‌ െഗെല്‍സ് കത്തീഡ്രലിലും അന്ത്യോപചാരം നടത്താന്‍ അവസരമൊരുക്കുമെന്നു കൊട്ടാരവൃത്തങ്ങള്‍ അറിയിച്ചു. ഈ മാസം 19 നു വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലാണ് എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകള്‍ നടത്തുക. 11ന്് ആരംഭിക്കുന്ന ചടങ്ങുകളില്‍ രാജകുടുംബത്തിലെ അംഗങ്ങളും രാഷ്ട്രീയപ്രവര്‍ത്തകരും ഒട്ടേറെ ലോകനേതാക്കളും പങ്കെടുക്കും. ബ്രിട്ടനിലെ ബാങ്കുകള്‍ക്കും അന്ന് അവധിയായിരിക്കും. സ്വന്തം അംഗരക്ഷകരാല്‍ ശവമഞ്ചത്തിലേക്കു മാറ്റപ്പെട്ട ഓക്ക് ശവപേടകം എഡിന്‍ബര്‍ഗിലേക്ക് കൊണ്ടുപോയതോടെ രാജ്ഞിയുടെ അന്ത്യയാത്രാ ചടങ്ങുകള്‍ക്ക് 11/09/2022 ആരംഭമായി. 12/09/2022 ഉച്ചയ്ക്കുശേഷം ശവപേടകം സെന്റ്‌ െഗെല്‍സ് കത്തീഡ്രലിലേക്കു കൊണ്ടുപോകും. ഈ സമയം രാജകുടുംബാംഗങ്ങളും രാജ്ഞിയെ അനുഗമിക്കും. 24 മണിക്കൂറും ജനങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ കത്തീഡ്രലില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. പിറ്റേന്ന് ലണ്ടനിലേക്കു തിരികെ കൊണ്ടുപോകുന്ന മൃതദേഹത്തെ മകള്‍ ആന്‍ രാജകുമാരി അനുഗമിക്കും.

എഡിന്‍ബര്‍ഗ് വിമാനത്താവളത്തില്‍നിന്ന് മൃതദേഹപേടകം വഹിച്ചുകൊണ്ടു പുറപ്പെടുന്ന വിമാനം റോയല്‍ എയര്‍ ഫോഴ്സ് സ്റ്റേഷനായ നോര്‍ത്തോള്‍ട്ട് വഴി ബക്കിങ് ഹാം കൊട്ടാരത്തിലെത്തിക്കുന്ന വിധത്തിലാണ് ക്രമീകരണം.ബുധനാഴ്ച ഉച്ചകഴിഞ്ഞ് വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളിലേക്കു കൊണ്ടുപോകുന്ന രാജ്ഞിയുടെ ശവപേടകം വ്യാഴാഴ്ച മുതലുള്ള നാല് ദിവസങ്ങളില്‍ അവിടെ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് തിങ്കളാഴ്ചയാണ് സംസ്‌കാരച്ചടങ്ങ്. ചടങ്ങുകള്‍ക്കു മുന്നോടിയായി ലണ്ടനില്‍ നിന്ന് വിന്‍സര്‍ കാസിലിലേക്കു വിലാപയാത്ര നടത്തും. അവിടെ ജോര്‍ജ് ആറാമന്‍ രാജാവിന്റെ നാമത്തിലുള്ള ചാപ്പലിലും രാജ്ഞിയുടെ മൃതദേഹം വച്ച ശേഷമായിരിക്കും സംസ്‌കാരസ്ഥലത്തേക്കു കൊണ്ടുപോകുക.രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകള്‍ക്കു മുന്നോടിയായി പുതിയ രാജാവായ ചാള്‍സ് സ്‌കോട്ട്ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, വെയില്‍സ് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. പ്രധാനമന്ത്രി ലിസ് ട്രസും അദ്ദേഹത്തെ അനുഗമിക്കും. സംസ്‌കാരം നടക്കുന്ന 19 വരെ രാജ്യത്ത് ദുഃഖാചരണം തുടരുമെന്നും സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ന്ന് ഏഴു ദിവസത്തേക്കുകൂടി രാജകുടുംബത്തിന്റെ ദുഃഖാചരണമുണ്ടാകും.ബ്രിട്ടനിലെ രാജാക്കന്മാരും രാജ്ഞിമാരും കിരീടമണിഞ്ഞ പള്ളിയാണ് ചരിത്രപ്രസിദ്ധമായ വെസ്റ്റ്മിന്‍സ്റ്റര്‍ ആബി. എന്നാല്‍ 18ാം നൂറ്റാണ്ടിനുശേഷം ഒരു രാജാവിന്റെ ശവസംസ്‌കാര ചടങ്ങുകളും അവിടെ നടന്നിട്ടില്ല. രാജ്ഞിയുടെ പിതാവ്, മുത്തച്ഛന്‍, മുത്തശി, വിക്ടോറിയ രാജ്ഞി എന്നിവരുടെയെല്ലാം സംസ്‌കാരച്ചടങ്ങുകള്‍ വിന്‍സറിലെ സെന്റ് ജോര്‍ജ് ചാപ്പലിലാണു നടന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *