ന്യൂഡൽഹി: നൈജീരിയയിലെ ആഡ്ലെ സർവ്വകലാശാലയിലെ വിദഗ്ധർ കൊറോണ ക്കെതിരെ വാക്സിൻ വികസിപ്പിച്ചതായി അവകാശപ്പെടുന്നു. കോവിഡ് റിസർച്ച് ഗ്രൂപ്പാണ് ഇത്തരത്തിലുള്ള ഒരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഇത് ആദ്യം ആഫ്രിക്കൻ വംശജർക്കു മേല് പരീക്ഷിക്കും എന്നും പിന്നീട് ലോകത്തിന് സമർപ്പി ക്കുമെന്നും ഇവർ അറിയിച്ചു. സർവകലാശാലയിലെ മെഡിക്കൽ വൈറോളജി ഇമ്മ്യൂണോളജി ആൻഡ് ബയോഇൻഫർമാറ്റിക്സ് വിദഗ്ധനായ ഒലരിപ്പോ ഗോലാവാല യാണ് ഇതിന് നേതൃത്വം നൽകുന്നത്.
പരീക്ഷണം പൂർണമാവാൻ 18 മാസത്തോളം കാലതാമസം ഉണ്ടെന്നും അതിനു ശേഷം അന്താരാഷ്ട്ര അംഗീകാരം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരുപാട് രാജ്യങ്ങളിൽ കൊറോണയ് ക്കെതിരെയുള്ള വാക്സിൻ വികസനത്തിനുള്ള പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. എന്നാൽ പല രാജ്യങ്ങളുടെ ശ്രമങ്ങളും അന്താ രാഷ്ട്ര അംഗീകാരത്തിന്റെയും പേറ്റന്റിന്റെയും പ്രശ്നത്തിൽ കുടുങ്ങിക്കിടക്കു ന്നത് കാരണം വികസിപ്പിക്കുന്നത് പൂർണ്ണമാകാൻ കാലതാമസം എടുക്കുന്നുണ്ട്. പല പരീക്ഷണങ്ങളും പരാജയപ്പെട്ടു പോകുന്നതും ഇതിന്റെ കാലതാമസം നീട്ടുന്നു.

