സിസോദിയയ്‌ക്കെതിരേ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെന്ന വാര്‍ത്ത നിഷേധിച്ച് സി.ബി.ഐ

ഡല്‍ഹി: മദ്യനയത്തിലും ബാര്‍ െലെസന്‍സ് വിതരണത്തിലും അഴിമതി ആരോപണം നേരിടുന്ന ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് എതിരേ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെന്ന വാര്‍ത്ത നിഷേധിച്ച് സി.ബി.ഐ. കേസില്‍ ആര്‍ക്കെതിരേയും ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടില്ലെന്നു സി.ബി.ഐ. വൃത്തങ്ങള്‍ പറഞ്ഞു. സിസോദിയയുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നും വിദേശയാത്ര തടയാനായി സി.ബി.ഐ. ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെന്നും വാര്‍ത്തകള്‍ വന്നിരുന്നു.അതേ സമയം, ഡല്‍ഹിയില്‍ തന്നെയുള്ള തനിക്കെതിരേ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതു മോദി സര്‍ക്കാരിന്റെ ഗിമ്മിക്കാണെന്നു സിസോദിയ പ്രതികരിച്ചു.നിങ്ങളുടെ റെയ്ഡുകള്‍ പരാജയപ്പെട്ടു. ഒന്നും കണ്ടെത്തിയില്ല. ഇപ്പോള്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നു. എന്തൊരു ഗിമ്മിക്കാണ് മോദിജി. ഞാന്‍ ഡല്‍ഹിയിതന്നെയുണ്ട്. എവിടെ വരണമെന്നു പറയൂ.”-സിസോദിയ ട്വീറ്റ് ചെയ്തു.

മദ്യനയവുമായി ബന്ധപ്പെട്ട പരാതിയില്‍ സിസോദിയ ഉള്‍പ്പെടെ 15 പേര്‍ക്കെതിരേയാണു സി.ബി.ഐ. കേസെടുത്തിരിക്കുന്നത്. ആരോപണ വിധേയരായവരെ കഴിഞ്ഞ ദിവസം സി.ബി.ഐ. ആസ്ഥാനത്തേക്കു വിളിച്ചുവരുത്തിയായിരുന്നു ചോദ്യംചെയ്തിരുന്നു.മനീഷ് സിസോദിയയുടെ വസതിയടക്കം 31 ഇടങ്ങളില്‍ വെള്ളിയാഴ്ച റെയ്ഡ് നടത്തിയിരുന്നു. സംഭവത്തില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടോയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പരിശോധിക്കും. ആം ആദ്മി സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള കേന്ദ്രനീക്കത്തിന്റെ ഭാഗമാണ് കേസും റെയ്ഡുമെന്നു സിസോദിയ പറഞ്ഞു. അതേ സമയം, മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിയുടെ മുഖ്യസുത്രധാരന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണെന്ന് ബി.ജെ.പി. വക്താവ് ഗൗരവ് ഭാട്ടിയ ആരോപിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →