തളിപ്പറമ്പ് : തറക്കല്ലുകൾ തട്ടി നടക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് മന്ത്രി എം.വി ഗോവിന്ദൻ എ.ബി.സി ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് ആൻഡ് തണൽ തപസ് ഡയാലിസിസ് സെന്ററിന് കീഴിൽ ഡയാലിസിസ് ആൻഡ് ഇ.ഐ.സി സെന്ററിന് വേണ്ടി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പ്രവർത്തി ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ പദ്ധതികളിൽ പലതും ആദ്യം ആലോചിക്കുക തറക്കല്ലിടുന്നതിനെ കുറിച്ചാണെന്നും. പ്രവർത്തി എപ്പോൾ തുടങ്ങാനാകുമെന്നും തുടങ്ങിയാൽ തന്നെ എപ്പോൾ പൂർത്തിയാക്കാനാകുമെന്നും ഒരു നിശ്ചയവുമില്ലാതെയിട്ട തറക്കല്ലുകളൊക്കെ വെറും കല്ലുകളായി നില നിൽക്കുകയാണെന്നും അവ തട്ടി നടക്കാൻ പറ്റാത്ത അവസ്ഥയാണെന്നും മന്ത്രി പറഞ്ഞു.
എ.ബി.സി ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് ആൻഡ് തണൽ തപസ് ഡയാലിസിസ് സെന്ററിന് കീഴിൽ ഡയാലിസിസ് ആൻഡ് ഇ.ഐ.സി സെന്ററിന് വേണ്ടി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പ്രവർത്തി ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
എന്താണ് ഭാവിയെന്നറിയാതെ തറക്കല്ലിടാൻ തനിക്ക് മടിയാണ്. പക്ഷെ എ.ബി.സി ഫൗണ്ടേഷൻ ഇവിടെ പാവപ്പെട്ടവർക്കായൊരുക്കുന്ന പദ്ധതി പൂർത്തിയാക്കാൻ 365 ദിവസത്തെ താമസം മാത്രമേയുള്ളുവെന്നാണ് അറിയുന്നത്. അത് കൊണ്ട് തന്നെ ധൈര്യത്തോടെ തറക്കല്ലിടുകയാണെന്ന് പറഞ്ഞ മന്ത്രി അടുത്ത സ്വാതന്ത്ര്യ ദിനത്തിൽ ഇതിന്റെ ഉദ്ഘാടനം നടത്താൻ സാധിക്കട്ടെയെന്നും ആശംസിച്ചു.
തളിപ്പറമ്പ് ചിറവക്കിലെ മൊട്ടമ്മൽ രാജാസ് കൺവെൻഷൻ സെന്ററിലാണ് എ.ബി.സി ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് ആൻഡ് തണൽ തപസ് ഡയാലിസിസ് സെന്ററിന് കീഴിൽ ഡയാലിസിസ് ആൻഡ് ഇ.ഐ.സി സെന്ററിന് വേണ്ടി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പ്രവർത്തി ഉദ്ഘാടന ചടങ്ങ് നടന്നത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം കൃഷ്ണൻ അദ്ധ്യക്ഷനായി. എ.ബി.സി ഗ്രൂപ്പ് സ്ഥാപകനും തണൽ തപസ് ഡയാലിസിസ് സെന്ററർ ചെയർമാനുമായ മുഹമ്മദ് മദനി, വി.വി മുനീർ, പരിയാരം പഞ്ചായത്ത് പ്രസിഡന്റ് പി.ഷീബ തുടങ്ങിയവർ സംസാരിച്ചു. സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം വാർഷികത്തിന്റെ പ്രതീകമായി 75 സൈനികരെ ആദരിച്ചു

