റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊടുമണില്‍ ഞാറ്റുവേല ചന്തയും കാര്‍ഷിക ഗ്രാമസഭയും

June 19, 2020 - 6:46 pm

പത്തനംതിട്ട : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൊടുമണില്‍ ഞാറ്റുവേല ചന്തയും കാര്‍ഷിക ഗ്രാമസഭയും നടന്നു. വിവിധ ഇനം ഫലവൃക്ഷതൈകളും, പചക്കറിതൈകളും വാഴവിത്തും ഞാറ്റുവേലചന്തയില്‍ നിന്ന് കര്‍ഷകര്‍ക്ക് ലഭ്യമാകും. കാര്‍ഷിക ഗ്രാമസഭയും ഞാറ്റുവേല ചന്തയും ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മകുഞ്ഞ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എംആര്‍എസ് ഉണ്ണിത്താന്‍, ഐക്കാട് ഉദയകുമാര്‍, എ.ജി. ശ്രീകുമാര്‍, ലളിതാ വാസുദേവന്‍, ചിരണിക്കല്‍ ശ്രീകുമാര്‍, കൃഷി ഓഫീസര്‍ ആദില എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന ഗ്രാമസഭയില്‍ ഫിഷറീസ്, കൃഷി, മൃഗസംരക്ഷണം, ക്ഷീര വികസനം, ധനകാര്യ ബാങ്കുകള്‍ എന്നിവയുടെ ഉദ്യോഗസ്ഥര്‍ ക്ലാസെടുത്തു

ബന്ധപ്പെട്ട രേഖ:https://keralanews.gov.in/5388/subhiksha-keralam-kodumon-.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *