റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോട്ടയം: മാവ് നിറയെ മാമ്പഴം, മാമ്പഴത്തിനുള്ളില്‍ ചോദ്യം, മാമ്പഴം നുള്ളിയെടുത്ത് ഉള്ളിലൊളിപ്പിച്ച ചോദ്യത്തിന് ഉത്തരം നല്‍കിയാല്‍ ഉടനടി പുസ്തകങ്ങളും ഫലകവും സമ്മാനം. വായനപക്ഷാചരണത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, ജില്ലാ ഭരണകൂടം, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം എന്നിവ സംയുക്തമായി കളക്ട്രേറ്റില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച തത്സമയ ക്വിസ് മത്സരം വേറിട്ടതായി.

ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ ജീവനക്കാര്‍ക്കുള്ള വായനമരം മത്സരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വിജയികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ. അരുണ്‍ കുമാര്‍, അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണര്‍ ജി. അനീസ്, വിവിധ വകുപ്പുകളിലെ ജീവനക്കാര്‍, വകുപ്പുമേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.

മത്സരത്തില്‍ സാഹിത്യകൃതികളുമായി ബന്ധപ്പെട്ട ചോദ്യങ്ങളായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. ജീവനക്കാരിലെ വായനയുടെ ആഴവും പരപ്പും വ്യക്തമാക്കുന്നതായി മത്സരം.

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന വായനമരം തത്സമയ ക്വിസ് മത്സരപരിപാടി ജൂലൈ 7 ഉച്ചകഴിഞ്ഞ് രണ്ടിന് എം.ഡി. സെമിനാരി സ്‌കൂളില്‍ നടക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *