റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അണ്ണാ ഡി.എം.കെയിലെ അധികാരത്തര്‍ക്കം: ഇടപെടലുമായി സുപ്രീംകോടതി

July 7, 2022 - 11:24 am

ന്യൂഡല്‍ഹി: അണ്ണാ ഡിഎം.കെയിലെ അധികാര തര്‍ക്കത്തില്‍ ഇടപെടലുമായി സുപ്രീംകോടതി. പാര്‍ട്ടി ജനറല്‍ കൗണ്‍സിലില്‍ പ്രമേയം അവതരിപ്പിക്കാന്‍ മദ്രാസ് ഹൈക്കോടതി ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രീംകോടതി സ്റ്റേ ചെയ്തു. എടപ്പാടി പളനിസ്വാമി പക്ഷം നല്‍കിയ ഹര്‍ജിയിലാണു വിധി. രാഷ്ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ കോടതികള്‍ക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.നടപടിക്രമം പാലിച്ച് ജനറല്‍ കൗണ്‍സില്‍ വിളിച്ചു ചേര്‍ക്കാനും കോടതി അനുമതി നല്‍കി. എടപ്പാടി പളനിസ്വാമി പക്ഷ(ഇ.പി.എസ്.)ത്തിനെതിരേ ഒ. പനീര്‍സെല്‍വം നേതൃത്വം നല്‍കുന്ന ഗ്രൂപ്പാണ് കോടതിയെ സമീപിച്ചത്. അണ്ണാഡി.എം.കെയിലെ ഇരട്ട നേതൃപദവി ഒഴിവാക്കി എടപ്പാടി പളനിസ്വാമിയെ മാത്രം നേതാവായി പ്രഖ്യാപിക്കുന്നതിന് ജനറല്‍ കൗണ്‍സില്‍ യോഗം ചേരാനിരിക്കെയായിരുന്നു ഹര്‍ജി. പളനിസ്വാമിയെ തടയുകയായിരുന്നു പനീര്‍സെല്‍വം പക്ഷത്തിന്റെ ലക്ഷ്യം. സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവോടെ നേതൃമാറ്റത്തിനുള്ള നടപടികളുമായി ഇ.പി.എസ്. പക്ഷത്തിന് മുന്നോട്ടു പോകാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *